Skip to main content

കേരളം ജില്ലകളിലൂടെ

💊ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം
💊ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത
💊ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം -(തെന്മല)
💊ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല
💊ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ)
💊ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം
💊ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല
💊ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി)
💊ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം
💊ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. )
💊ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം )
💊കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം)
💊കേരളത്തിൽ ആദ്യമായി ജല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ )
💊കേരളത്തിൽ ആദ്യമായി ഹൗസ് ബോട്ട് ഇറങ്ങിയത് (ആലുംകടവ് )
💊കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ )
💊കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ )
💊കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട )
💊കേരളത്തിലെ ഏറ്റവും പ്രധാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ടകര )
💊കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്,
💊കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട )
💊കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി )
💊തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട )
💊തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട)
💊കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം
💊കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല
💊കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ
💊കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ
💊കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം
💊തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം
💊പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല
💊കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര)
💊മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം
💊കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ് - റസൂല്‍ പൂക്കുട്ടി യുടെ ജന്മസ്ഥലം
💊 മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല
💊എം എൻ ഗോവിന്ദൻ നായർ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് കൊല്ലം ജില്ലയിലാണ്.
💊ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് നീണ്ടകരയിലാണ് 💊ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം - പന്മന
💊കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായൽ കൊല്ലം ജില്ലയിൽ
💊കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവ്
💊കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമൺ കൊല്ലം ജില്ലയിലാണ്
💊ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം - ഓച്ചിറ
💊ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം കൊല്ലം ജില്ലയിൽ
💊കേരളത്തിലെ ആദ്യത്തെ പേപ്പർ മില്ല് പുനലൂര്
💊നോർവേ യുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചത് കൊല്ലം ജില്ലയിൽ
💊പുനലൂർ തൂക്കുപാലത്തിന്റെ ശില്പി - ആല്ബര്ട്ട് ഹെന്റി
💊ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി - തെന്മല
💊തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത - ചെങ്കോട്ട പുനലൂർ
💊കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് കൊല്ലം ജില്ലയിലാണ്
💊ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയത് കൊല്ലം ജില്ലയിലെ പട്ടാഴിൽ
💊കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല
കല്ലടയാറ് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്
💊പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്
കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നത് - കുണ്ടറ
💊കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് - കൊട്ടാരക്കര
💊കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജായ ടി കെ എം എന്ജിനീയറിങ്ങ് കോളേജ് കൊല്ലം ജില്ലയിലാണ്
💊പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
💊കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി കൊട്ടാരക്കര
💊തെൻ വഞ്ചി, ദേശിംഗനാട്, പന്തലായനി (മലബാറിൽ), കുരക്കേനി (തിരുവിതാംകൂറിൽ) എന്നൊക്കെ അറിയപ്പെട്ട ജില്ല
💊കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി സാപിർ ഈസോ
💊തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചീന കൊട്ടാരം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല  💊 ചെമ്മീൻ, എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല  💊നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് - നോർവേ
💊ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം - ഫ്രാൻസ്
💊കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം -ആര്യങ്കാവ് ചുരം
💊ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം ചിതറ (ഉപജ്ഞാതാവ് :എം എൻ ഗോവിന്ദൻ നായർ)
💊ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം
💊 നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്
-സേതുലക്ഷ്മി ഭായ്
💊മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത് വള്ളിക്കാവ്, കൊല്ലം
💊കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം കുണ്ടറ, കൊല്ലം
💊ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തെന്മല
💊ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് തെന്മല
💊കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ അഷ്ടമുടി കായൽ
💊കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത
നാഷണൽ വാട്ടർ വേ 3 (കൊല്ലം-കോട്ടപ്പുറം)
💊കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം
പുനലൂർ
💊ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം\ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത്
പുനലൂർ
💊കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത്
പുനലൂർ
💊കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം
പുനലൂർ (1877, കല്ലടയാറിന് കുറുകെ, ആൽബർട്ട് ഹെൻട്രി ശില്പി)
💊കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ
പെരുമൺ കായൽ (1988 ജൂലൈ 9)
💊അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം
നീണ്ടകര
💊കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ
ഇൽമനൈറ്റും മോണോസൈറ്റും
💊ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്
ചടയമംഗലം, കൊല്ലം
💊ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത്
ജടായു നേച്ചർ പാർക്ക് (രൂപകൽപ്പന : രാജീവ് അഞ്ചൽ)
💊ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ
സുരേഷ് ഗോപി
💊കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത്
അഷ്ടമുടി-പുന്നമട
💊കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം
പാലരുവി
💊ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
ചെന്തുരുണി
💊തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ് 
ചെന്തുരുണി

Comments

Post a Comment

Labels

Show more

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിന...

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30...

About Kuriakose Alisa Chaavara Achan- Kerala Renaissance

കുര്യാക്കോസ് ഏലിയാസ് ചാവറ           1846 🔺മലയാള അച്ചടി  രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവമാണ് 'വാഴത്തട വിപ്ലവം' 🔺 1846- ൽ പൊതു ആവശ്യത്തിനുള്ള ആദ്യ അച്ചടിശാല സ്ഥാപിക്കുന്നതിനായി, അച്ചടിവിദ്യ മനസ്സിലാക്കാൻ കോട്ടയം CMS പ്രസ്സിനെ സമീപിച്ച ചാവറയച്ചന് അവരുടെ നിസ്സഹരണം മൂലം അച്ചടിവിദ്യ മനസ്സിലാക്കാൻ കഴിയാതെ വന്നു. 🔺പിന്നീട് കൊല്ലം, മദ്രാസ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അച്ചടിയന്ത്രത്തിനും മഷിക്കും അച്ചൻ എഴുതി ചോദിച്ചു. അച്ചടി മഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ്‌ രൂപയും വണ്ടിചെലവും നൽകിയാൽ അച്ചടിയന്ത്രം  നൽകാമെന്നായിരുന്നു കിട്ടിയ മറുപടി. 🔺തുടർന്ന് ചാവറയച്ചൻ സുഹൃത്തും കര കൗശല വിദഗ്ധനുമായ മുട്ടച്ചിറ പറമ്പിൽ പൗലോസ് കത്തനാരുമായി  തിരുവനന്തപുരത്ത് എത്തി, അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി അദ്ദേഹം വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചു. 🔺വാഴത്തട മാതൃകയിൽ  നിന്നും ഒരു ആശാരി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി.    മലയാളിയുടെ ആദ്യ അച്ചടിയന്ത്രമായിരുന്നു അത്. 🔺മാന്നാനം ക്രൈസ്തവ ആശ്രമത്തിൽ ആ 'മര പ്രസ...