Skip to main content

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം
____________
1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര
A. 40%✔
B. 30%
C. 50%
D. 25%

വിശദീകരണം:
------------
ലാഭ%= ലാഭം / വാങ്ങിയ വില x 100

ഇവിടെ ലാഭം = 560-400 = 160
അപ്പോൾ 160/400X100 = 40%
____________
2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
A. 11% ലാഭം
B. 11 1/9% ലാഭം ✔
C. 12% നഷ്ട്ടം
D. 12 1/9% നഷ്ട്ടം

വിശദീകരണം:
------------
1 doz (12 Nos) = 36 രൂപ
5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില)
10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50
അപ്പോൾ 50*4 = 200 (വിറ്റ വില)
ലാഭം = 200-180=20
ലാഭ ശതമാനം = 20/180*100 = 11 1/9 %
____________
3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
A. 20% നഷ്ട്ടം
B. 25% ലാഭം ✔
C. 30% നഷ്ട്ടം
D. 35% ലാഭം

വിശദീകരണം:
------------
20Kg x 5 = 100 +
30Kg x 6 = 180
----------------
So, 50 Kg = 280 (വാങ്ങിയ വില)

ഇ 50Kg മിശ്രിതം കിലോഗ്രാമിന് 7 രൂപയ്ക്കു വിൽക്കുമ്പോൾ = 50*7 = 350 രൂപ (വിറ്റ വില)
ലാഭം = 350-280=70
ലാഭശതമാനം = 70/280*100=25%
____________
4. 20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
A. 20% നഷ്ട്ടം ✔
B. 25% ലാഭം
C. 30% നഷ്ട്ടം
D. 35% ലാഭം

വിശദീകരണം:
------------
X എണ്ണം വാങ്ങിയ വില Y എണ്ണം വിറ്റ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം അല്ലേൽ നഷ്ട ശതമാനം = X-Y/Y *100

(ഉത്തരം +ve സംഖ്യ ആയാൽ ലാഭം, -ve സംഖ്യ ആയാൽ നഷ്ടവും)

അപ്പോൾ 20-25/25*100= -20% (നഷ്ട്ടം)
___________
5. ഒരു വ്യാപാരി 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടിയാൽ ലാഭശതമാനം എത്ര ?
A. 30%
B. 40%
C. 50%✔
D. 60%

വിശദീകരണം:
------------
X എണ്ണം വിൽക്കുമ്പോൾ Y എണ്ണത്തിന്റെ വില ലാഭമായി കിട്ടിയാൽ
ലാഭശതമാനം = Y/X-Y*100
നഷ്ടശതമാനം = Y/X +Y *100

ഇവിടെ ലാഭശതമാനം ആണ് കാണേണ്ടത് അപ്പോൾ 11/22*100=50% ലാഭം
___________
6. 12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം എത്ര ?
A. 12 2/5
B. 14 2/7✔
C. 15 3/4
D. 16 2/6

വിശദീകരണം:
-------------
X എണ്ണം വാങ്ങുമ്പോൾ Y എണ്ണം സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം =
Y/X +Y *100

SO, 2/12+2*100= 14 2/7
___________
7. ഒരാൾ 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ / നഷ്ട്ടം എത്ര ശതമാനം ?
A. 17% ലാഭം
B. 21% ലാഭം ✔
C. 23% നഷ്ട്ടം
D. 25% നഷ്ട്ടം

വിശദീകരണം:
------------
a എണ്ണം b വിലയ്ക്ക് വാങ്ങി c എണ്ണം d വിലയ്ക്ക് വിറ്റാൽ ലാഭ / നഷ്ട ശതമാനം =

ad -bc/bc *100

11*11-10*10/10*11 = 21% ലാഭം
___________
8. ഒരു TV സെറ്റ് 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വിലയെത്ര ?
A. 6000
B. 7000
C. 8000
D. 9000✔

വിശദീകരണം:
------------
വാങ്ങിയ വില = വിറ്റവില * 100/(100+ലാഭശതമാനം)
വാങ്ങിയ വില = വിറ്റവില *100/
(100-നഷ്ടശതമാനം)

ഇവിടെ ലാഭമാണ് കിട്ടിയത് So, വാങ്ങിയ വില =
9720/(100+8)*100 = 9000 രൂപ
____________
9. രാജു 1950 രൂപക്ക് ഒരു മൊബൈൽ വിറ്റപ്പോൾ 25% നഷ്ട്ടം വന്നു. 30% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്കു വിൽക്കണം ?
A. 3000
B. 3250
C. 3380✔
D. 3420

വിറ്റവില / നഷ്ടശതമാനം* കിട്ടേണ്ട ലാഭശതമാനം
= 1950/(100-25)*130
= 3380
___________
10. ഒരാൾ 540 രൂപക്ക് ഒരു സാധനം വിറ്റാലുള്ള ലാഭവും 480 രൂപയ്ക്കു വിറ്റാലുള്ള നഷ്ടവും തുല്യമാണ്. എങ്കിൽ വാങ്ങിയ വിലയെത്ര ?
A. 480
B. 500
C. 510✔
D. 520

വിശദീകരണം:
-------------
X രൂപയ്ക്കു വിറ്റാലുള്ള ലാഭവും Y രൂപയ്ക്കു വിറ്റാലുള്ള നഷ്ടവും തുല്യമായാൽ വാങ്ങിയ തുക = X+Y/2

ഇവിടെ 540+480/2=510 രൂപ


Comments

  1. ✳️❓ഒരാൾ തന്റെ കയ്യിലുള്ള calculator വിറ്റപ്പോൾ 15% ലാഭം കിട്ടി. വിറ്റ വില 3 ഇരട്ടി ആയാൽ ലാഭ % എത്ര

    ReplyDelete

Post a Comment

Labels

Show more

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിന...

About Kuriakose Alisa Chaavara Achan- Kerala Renaissance

കുര്യാക്കോസ് ഏലിയാസ് ചാവറ           1846 🔺മലയാള അച്ചടി  രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവമാണ് 'വാഴത്തട വിപ്ലവം' 🔺 1846- ൽ പൊതു ആവശ്യത്തിനുള്ള ആദ്യ അച്ചടിശാല സ്ഥാപിക്കുന്നതിനായി, അച്ചടിവിദ്യ മനസ്സിലാക്കാൻ കോട്ടയം CMS പ്രസ്സിനെ സമീപിച്ച ചാവറയച്ചന് അവരുടെ നിസ്സഹരണം മൂലം അച്ചടിവിദ്യ മനസ്സിലാക്കാൻ കഴിയാതെ വന്നു. 🔺പിന്നീട് കൊല്ലം, മദ്രാസ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അച്ചടിയന്ത്രത്തിനും മഷിക്കും അച്ചൻ എഴുതി ചോദിച്ചു. അച്ചടി മഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ്‌ രൂപയും വണ്ടിചെലവും നൽകിയാൽ അച്ചടിയന്ത്രം  നൽകാമെന്നായിരുന്നു കിട്ടിയ മറുപടി. 🔺തുടർന്ന് ചാവറയച്ചൻ സുഹൃത്തും കര കൗശല വിദഗ്ധനുമായ മുട്ടച്ചിറ പറമ്പിൽ പൗലോസ് കത്തനാരുമായി  തിരുവനന്തപുരത്ത് എത്തി, അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി അദ്ദേഹം വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചു. 🔺വാഴത്തട മാതൃകയിൽ  നിന്നും ഒരു ആശാരി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി.    മലയാളിയുടെ ആദ്യ അച്ചടിയന്ത്രമായിരുന്നു അത്. 🔺മാന്നാനം ക്രൈസ്തവ ആശ്രമത്തിൽ ആ 'മര പ്രസ...