കുര്യാക്കോസ് ഏലിയാസ് ചാവറ 1846 🔺മലയാള അച്ചടി രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവമാണ് 'വാഴത്തട വിപ്ലവം' 🔺 1846- ൽ പൊതു ആവശ്യത്തിനുള്ള ആദ്യ അച്ചടിശാല സ്ഥാപിക്കുന്നതിനായി, അച്ചടിവിദ്യ മനസ്സിലാക്കാൻ കോട്ടയം CMS പ്രസ്സിനെ സമീപിച്ച ചാവറയച്ചന് അവരുടെ നിസ്സഹരണം മൂലം അച്ചടിവിദ്യ മനസ്സിലാക്കാൻ കഴിയാതെ വന്നു. 🔺പിന്നീട് കൊല്ലം, മദ്രാസ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അച്ചടിയന്ത്രത്തിനും മഷിക്കും അച്ചൻ എഴുതി ചോദിച്ചു. അച്ചടി മഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ് രൂപയും വണ്ടിചെലവും നൽകിയാൽ അച്ചടിയന്ത്രം നൽകാമെന്നായിരുന്നു കിട്ടിയ മറുപടി. 🔺തുടർന്ന് ചാവറയച്ചൻ സുഹൃത്തും കര കൗശല വിദഗ്ധനുമായ മുട്ടച്ചിറ പറമ്പിൽ പൗലോസ് കത്തനാരുമായി തിരുവനന്തപുരത്ത് എത്തി, അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി അദ്ദേഹം വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചു. 🔺വാഴത്തട മാതൃകയിൽ നിന്നും ഒരു ആശാരി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി. മലയാളിയുടെ ആദ്യ അച്ചടിയന്ത്രമായിരുന്നു അത്. 🔺മാന്നാനം ക്രൈസ്തവ ആശ്രമത്തിൽ ആ 'മര പ്രസ...
Comments
Post a Comment