Skip to main content

Top Psc Questions about social welfare programmes and Yojanas

1. ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകൾ നന്നാക്കുന്നതിന് അനുവദിക്കുന്ന  തുക ?
✔ Indira Awas Yojna: 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം.
✔ Jawahar Rozgar Yojna: 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍.
✔ Nehru Rozgar Yojna: 1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു.
✔ Million Wells Scheme: 1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലക്‌ഷ്യം.
✔ Women Rozgar Yojna: 1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ് മുഖ്യ ലക്‌ഷ്യം. 2001 ഇല്‍ ഗ്രാമീണ്‍ രോസ്ഗര്‍ യോജനയില്‍ ലയിപ്പിച്ചു.
✔ Prime Minister’s Rozgar Yojna: 1993ഇല്‍ നരസിംഹറാവു ആരംഭിച്ചു. അഭ്യസ്ത്യ വിദ്യരായ തൊഴില്‍രഹിതര്‍ക്കു വേണ്ടി ഉള്ള പദ്ധതി.
✔ Prime Minister’s Integrated Urban Poverty Eradication Programme: 1996 ഇല്‍ നിലവില്‍ വന്നു. നഗരങ്ങളിലെ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.
✔ Ganga Kalyaan Yojna: ഗംഗാ കല്യാന്‍ പദ്ധതി 1997ഇല്‍ ആരംഭിച്ചു. ഗ്രാമീണ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു ലക്ഷ്യം.
✔ Swarna Jayanthi Shahari Rozgar Yojana: 1997 ഡിസംബര്‍ 1 നു നിലവില്‍ വന്നു. നഗര പ്രദേശത്തെ ദാരിദ്ര്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.
✔ Swarna Jayanthi Gram Sarozgar Yojana: 1978 നു ശേഷം നിലവില്‍ വന്ന IRDP, TRYSEM, MILLION WELL SCHEME, ഗംഗാ കല്യാന്‍ പദ്ധതി എന്നിവ യോജിപ്പിച്ച് 1999 ഇല്‍ ആരംഭിച്ചു.  തൊഴില്‍ ദാന പദ്ധതി ആണ് ഇത്. ദാരിദ്യരേഖക്ക് താഴെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വംസഹായ സംഘങ്ങള്‍ ആയി സംഘടിപ്പിച് പരിശീലനം നല്‍കുക ആയിരുന്നു ലക്‌ഷ്യം.
✔ Samagra Awas Yojana: സമഗ്ര ആവാസ് യോജന 1999 ഏപ്രില്‍ 1 നു ആരംഭിച്ച ഭാവന നിര്‍മാണ പദ്ധതി.
✔ Annapoorna Yojana: അന്നപൂര്‍ണ പദ്ധതി 2000 ത്തില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കായി നടപ്പില്‍ ആക്കി. വൃദ്ധ ജനങ്ങള്‍ക്ക്‌ പ്രതിമാസം പത്ത്  കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൌജന്യം ആയി വിതരണം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ആണ് ഇത്.
✔ Prime Minister’s Gram Sadak Yojna: ഗ്രാമങ്ങളിലെ റോഡു ബന്ധം ഇല്ലാത്ത പ്രദേശങ്ങളെ ഏതെങ്കിലും പ്രധാന റോഡുമായി ബന്ധിപ്പിക്കുക ആണ് പ്രധാന ലക്‌ഷ്യം.
✔ Antyodaya Anna Yojana: ദാരിദ്യ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരി 3 രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതി. 2001 ഇല്‍ നിലവില്‍ വന്നു.
✔ Valmiki Ambedkar Rozgar Yojana: 2001 ഇല്‍ ആരംഭിച്ച ഈ പദ്ധതി നഗരപ്രദേശങ്ങളിലെ ചേരികളില്‍ വസിക്കുന്ന ഭാവന രഹിതര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ആണ് രൂപീകൃതം ആയത്.
✔ Sampoorna Graameen Rozgar Yojna: 2001 ഇല്‍ ആരംഭിച്ചു. തൊഴിലില്‍ ഏര്‍പ്പെടുന്നര്‍ക്ക് വേതനത്തിന് പുറമേ ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച് ആണ് ഈ പദ്ധതി. ത്രിതല പഞ്ചായത്തുകള്‍ വഴി ആണ് ഇത് പ്രാവര്‍ത്തികം ആക്കുന്നത്.


ചോദ്യങ്ങളിലൂടെ 
?1. ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകൾ നന്നാക്കുന്നതിന് അനുവദിക്കുന്ന തുക ?
A. 10000
B. 25000
C. 15000✅
D. 20000
? 2. നഗര പ്രദേശങ്ങളിൽ കുടുംബശ്രീ പ്രവർത്തനമാരംഭിച്ചത് ?
A. 1999 May 17
B. 1999 April 1✅
C. 1998 May 17
D. 1997 April 5
? 3. JRY ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രധാന മന്ത്രി ?
A. ജവഹർലാൽ നെഹ്റു
B. ഇന്ദിരാ ഗാന്ധി
C. നരസിംഹറാവു
D. രാജീവ് ഗാന്ധി✅
? 4. അന്ത്യോദയ റേഷൻ കാർഡിന്റെ നിറം?
A. മഞ്ഞ
B. പച്ച✅
C. നീല
D. ചുവപ്പ്
?5. ICDS നിലവിൽ വന്ന തിയതി ?
A. 1/4/1989
B. 2/10/1975✅
C. 2/10/1988
D. 17/6/1975
? 6. ഷീ ടാക്സിയുടെ അംബാസിഡർ ?
A. മീര ജാസ്മിൻ
B. K S ചിത്ര
C. കാവ്യ മാധവൻ
D. മഞ്ജു വാര്യർ✅
?7. ഭാരത് നിർമ്മാൺ ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ?
A. നരേന്ദ്ര മോദി
B. മൻമോഹൻ സിങ്✅
C. ഇന്ദിരാ ഗാന്ധി
D. രാജീവ് ഗാന്ധി
?8. IAY, JRY യുടെ ഉപ പദ്ധതിയായ വർഷം ?
A. 1989✅
B. 1990
C. 1985
D. 1986
?9. AAY നിലവിൽ വന്ന വർഷം ?
A. 25/12/2000✅
B. 20/12/2005
C. 1/10/1995
D. 10/7/2000
? 10. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ?
A. കണ്ണൂർ
B. പത്തനംതിട്ട
C. കോട്ടയം
D. മലപ്പുറം✅
?11. ഷീ ടാക്സി ആരംഭിച്ചത് ?
A. 14/11/2013
B. 19/11/2013✅
C. 19/11/2014
D. 16/10/2015
? 12. എത്രാമത്തെ പഞ്ചവൽസര പദ്ധതിയിലാണ് BSY നിലവിൽ വന്നത് ?
A. 9✅
B.10
C. 7
D. 5
? 13. AAY പദ്ധതിയിലൂടെ നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ് ?
A. 10 Kg
B. 25 Kg
C. 40 Kg
D. 35 kg✅
? 14. ICDS ന്റെ സേവനം രാജ്യം മുഴുവൻ ലഭ്യമാക്കി തുടങ്ങിയ വർഷം ?
A. 2005✅
B. 2000
C. 2002
D. 2007
? 15. ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം ?
A. 5 to 15
B. 10 to 20✅
C. 15 to 25
D. 20 to 30


Comments

Labels

Show more

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിന...

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30...

What is Supplementary List in Kerala PSC

Supplementary List: In the Ranked lists, there are supplementary lists also in respect of each Reservation classes via Ezhava, Muslim, SC, ST etc. Supplementary Lists for each Backward Class is prepared by including Candidates belonging to that particular Backward Class who secured marks equal to or above the cut-off-marks fixed for that class by the Commission, but below the cut-off-marks fixed for the Main List. The Candidates from the supplementary Lists for a particular Backward Class are considered for advice when no candidate belonging to that class in available in the Main List for Advice. The supplementary Lists cease to exist when the respective Main List exhausts.