Skip to main content

Posts

Showing posts from April, 2018

657/2017- CIVIL POLICE OFFICER (POLICE CONSTABLE) (ARMED POLICE BATTALION) ( POLICE) SYLLABUS

Syllabus for the Examination Syllabus: An Objective Type Test (OMR Valuation) based on the qualification prescribed for the post.  Main Topics:- Part I : General Knowledge, Current Affairs & Renaissance in Kerala.  Part II : General English.  Part III : Simple Arithmetic & Mental Ability.  (Maximum Marks : 100).  (Duration: 1 hour 15 minutes).  (Medium of Questions -English). 

What is the Validity of a rank list in Kerala PSC?

ഒരു റാങ്ക്ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ  ഏറ്റവും കുറഞ്ഞത്‌ ഒരു വർഷവും ഏറ്റവും കൂടിയത് 3 വർഷവും കാലാവതിയുണ്ടായിരിക്കുന്നതാണ്. ചില സാഹചര്യങ്ങളിൽ സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചു് കമ്മീഷൻ റാങ്ക് ലിസ്റ്റിന്റെ കാലാവധി 4½ വർഷംവരെ നീട്ടാറുണ്ട്. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷത്തിന് ശേഷം ഇതേ തസ്തികക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ആ തീയതി മുതൽ പഴയ റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി 3 വർഷത്തിനുള്ളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശിപാർശ ചെയ്യുപ്പെടുന്നില്ല എങ്കിൽ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വര്ഷം കൂടിയോ  ഒരാളെയെങ്കിലും നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ഉണ്ടായിരിക്കുന്നതാണ്. 

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിന...

What is pending uncompensated turns?

നിയമന ശിപാർശക്കുള്ള ഊഴങ്ങൾ നിശ്ചയിക്കുന്ന റൊട്ടേഷൻ ഒരു തുടർ പ്രക്രിയയാണ്. അതായത് ഓരോ തസ്തികക്കും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ കഴിഞ്ഞ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച ഘട്ടത്തിൽ റൊട്ടേഷൻ എവിടെ അവസാനിച്ചുവോ അതിന്റെ തുടർച്ചയായിട്ടാണ് പുതിയ റാങ്ക് ലിസ്റ്റിൽ  നിന്നും റൊട്ടേഷൻ ആരംഭിക്കുന്നത്. മുൻകാലത്തു വന്നു കൂടിയ കുടിശിക ഊഴങ്ങൾ പുതിയ റാങ്ക് ലിസ്റ്റിന്റെ റോട്റ്റെഷനിൽ വീട്ടാനുള്ളതാണ്. NJD, TPO, NCA എന്നിവയാണ് കുടിശിക ഊഴങ്ങൾ. 

What is the Income limit of Creamy Layer and Non Creamy Layer category in Kerala?

സംസ്ഥാനത്തെ ഒ ബി സി വിഭാഗക്കാരുടെ മേൽത്തട്ടു (Creamy Layer) വരുമാന പരിധി ഉയർത്താൻ\മന്ത്രിസഭ തീരുമാനിച്ചു. ആറു ലക്ഷം രൂപയിൽ നിന്നും എട്ട് ലക്ഷം രൂപയാണ് വര്ദ്ധിപ്പിക്കുക. കേന്ദ്ര സർക്കാർ മേൽത്തട്ട് പരിധി നേരത്തേ ഉയർത്തിയിരുന്നു. Government of India has increased the OBC Non-creamy layer income limit From 6 Lakhs to 8 lakhs. This means that children of persons having a gross annual income of Rs 8 lakh or above for a period of three consecutive years would fall under the creamy layer category and would not be entitled to the benefit of reservation available to Other Backward Classes.

What is the Validity of NCA List?

ഒരു റാങ്ക് ലിസ്റ്റ് സംവരണ ടേൺ നികത്തുവാൻ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്തതുമൂലം പുറപ്പെടുവിച്ച NCA വിജ്ഞാപനമനുസരിച്ചുള്ള റാങ്ക് ലിസ്റ്റ്, മാതൃ റാങ്ക് ലിസ്റ്റിൽ  നിന്ന് ഉത്‌ഭവിച്ച എല്ലാ NCA ഒഴിവുകളും ശിപാർശ ചെയ്‌ത്‌ നികത്തപ്പെടുന്നതുവരെ  (Advised and appointed) നിലവിലിരിക്കുന്നതാണ്. 

Labels

Show more